ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാന്നിദ്ധത്തിൽ പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്ടർ എം.അഞ്ജനയ്ക്കും മാനദണ്ഡം പാലിക്കാതെ വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരെ സംഘടിപ്പിച്ച ആലപ്പുഴ ആർ.ഡി.ഒ എസ്.സന്തോഷ് കുമാറിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. സുഭാഷ് എം. തീക്കാടൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. കാറ്റാടിമരം മുറിച്ചതിനെ ചോദ്യം ചെയ്തതിന് അഡ്വ. സുഭാഷ് എം.തീക്കാടനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.