a

മാവേലിക്കര: കൊവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽപ്പെടുത്തി ചെന്നിത്തല പഞ്ചായത്തിലെ കുടുംബശ്രീ യൂണി​റ്റുകളിലെ ഓരോ അംഗത്തിനും 5000 രൂപ വായ്പ നൽകുന്ന പദ്ധതി ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിളള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബോർഡ് അംഗങ്ങളായ എം.സോമനാഥൻപിള്ള, ബഹനാൻ ജോൺ മുക്കത്ത്, സതീഷ് ചെന്നിത്തല, മോഹനൻ കണ്ണങ്കര, വർഗ്ഗീസ് ഫിലിപ്പ്, ദീപ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അമ്പതോളം കുടുംബശ്രീ യൂണി​റ്റുകളിലായി എഴുന്നൂ​റ്റമ്പതോളം അംഗങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നതെന്ന് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.

വെള്ളപ്പൊക്കക്കെടുതിയെ തുടർന്ന് കുടുംശ്രീ യൂണി​റ്റുകൾക്ക് നൽകിയ വായ്പ എടുത്തിട്ടുളളവർക്കും ഈ വായ്പ നൽകുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെടുത്തിത്തന്നെ രണ്ട് മാസമായി 15000ത്തോളം മാസ്‌കുകൾ ബാങ്കിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടയുള്ള നാല് ശാഖകളിൽ ഇടപാടുകൾ നടത്താനായി എത്തിയ മുഴുവൻ പേർക്കും നൽകിയിരുന്നു.