മാവേലിക്കര: തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെവരുന്നവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സി.ബി.എസ്.ഇ സ്‌കൂളുകളിൽ കൂടുതൽ ഡിവിഷനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്കിന് കത്ത് നൽകി. ഗൾഫ് നാടുകളിൽ നിന്നു വരുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ കുട്ടികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ പ്രവേശനം ദുഷ്‌കരമാണ്. കൂടുതൽ സീറ്റുകൾ അനുവദിക്കാൻ സി.ബി.എസ്.ഇക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ അറിയിച്ചു. .