മാവേലിക്കര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എത്തുന്ന വിദ്യാർത്ഥികൾക്കായി നാഷണൽ സർവീസ് സ്കീം മാവേലിക്കര ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മാസ്ക് നിർമ്മിച്ച് നൽകി. എൻ.എസ്.എസ് വോളണ്ടിയർമാർ അവരവരുടെ വീടുകളിൽ തയ്യാറാക്കിയ മാസ്കുകൾ ആർ.രാജേഷ് എം.എൽ.എ ബി.ആർ.സി കോ ഓർഡിനേറ്റർ കെ.സുരേന്ദ്രൻ പിള്ളയ്ക്ക് കൈമാറി. മാവേലിക്കര ക്ലസ്റ്ററിലെ 12 യൂണിറ്റുകളിൽ നിന്നായി 12,000 മാസ്കുകളാണ് തയ്യാറാക്കിയത്. മാസ്ക് വിതരണ ചടങ്ങിൽ എൻ.എസ്.എസ് ജില്ലാ കൺവീനർ വസന്ത രാജൻ, മാവേലിക്കര ക്ലസ്റ്റർ കോ ഓർഡിനേറ്റർ അശോക് കുമാർ, പ്രോഗ്രാം ഓഫീസർമാരായ സുധ, അശോകൻ, ബിന്ദു, ലീന എന്നിവർ പങ്കെടുത്തു.