ചേർത്തല: റമദാൻ പ്രമാണിച്ച് സെവൻസ് ജ്വല്ലറി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ചേർത്തല മതിലകം സെന്റ് ജോസഫ് പുവർ ലെപ്രസി ആശുപത്രിയിലെ (ഗ്രീൻഗാർഡൻസ് ആശുപത്രി) രോഗികളായ മുഴുവൻ അന്തേവാസികൾക്കും പുതുവസ്ത്രവും ഭക്ഷണവും നൽകി. മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഷമീർ,സിസ്റ്റർ ജനറൽ സെലസ്റ്റിൻ ഫ്രാൻസിസ്,എൻ.എസ്.ശിവപ്രസാദ്, ടി.എസ്.അജയകുമാർ,സുബൈർ മാസ്റ്റർ, ജബിന ഷിഹാബ്,അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിമ മേരി എന്നിവർ പങ്കെടുത്തു.