ചേർത്തല:ചേർത്തല തെക്ക് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടവിള കൃഷി ആരംഭിച്ചു.ഓണക്കാലത്ത് കിഴങ്ങു വർഗങ്ങൾ ആവശ്യാനുസരണം വിപണിയിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ചേമ്പ്,ചേന,കാച്ചിൽ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ബാങ്ക് വക സ്ഥലത്ത് മന്ത്രി പി.തിലോത്തമൻ വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ബി.സലിം,വി.വിനോദ്,കെ.പി.മോഹനൻ,ഭരണസമിതി അംഗങ്ങളായ ബി.സുദർശനൻ,ആർ.സുഖലാൽ,കെ.രമേശൻ,അംബിക അശോകൻ,കൃഷി ഓഫീസർ ഗ്രേസി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ഭരണസമിതി അംഗം ഡി.പ്രകാശൻ സ്വാഗതവും ബാങ്ക് പ്രസിഡന്റ് ഡി.ബാബു നന്ദിയും പറഞ്ഞു.