ചേർത്തല:മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നു ഫിസിയോ തെറാപ്പി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാശ്മീര പ്രമോദിനെ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് ജെ.പി.വിനോദ് ഉപഹാരം നൽകി ആദരിച്ചു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിൽ അംഗങ്ങളായ ഷാബുഗോപാൽ എൻ.ഷിബു,ശ്രീകാന്ത് ചന്തിരൂർ,ശാഖാ പ്രസിഡന്റ് ഹരിദാസ്,സെക്രട്ടറി ശിവദാസ്,രാജേഷ്,ബിജു,ഷൈലൻ എന്നിവർ പങ്കെടുത്തു.കോടംതുരുത്ത് 5018-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ് കോടംതുരുത്ത് വാര്യംവീട്ടിൽ പ്രമോദിന്റെയും പ്രിയയുടെയും മകളാണ്.കാവേരി പ്രമോദാണ് സഹോദരി. യൂണിയൻ സെക്രട്ടറി വി.എൻ. ബാബുവും കാശ്മീരയ്ക്ക് അഭിനന്ദനം അറിയിച്ചു.