obituary

മാരാരിക്കുളം: ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന വടക്കനാര്യാട് പാക്കന്റെ വെളിയിൽ പി.പത്മനാഭൻ (85) നിര്യാതനായി.ഭാര്യ: സരള. മക്കൾ: ലാൽജി,രതീഷ്,സ്മിത മോൾ,സേതു.മരുമക്കൾ: കിൻസി, അശ്വതി,സുധീഷ്,കലാധരൻ.
കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്,ജോയിന്റ് സെക്രറട്ടറി, സംസ്ഥാന കമ്മി​റ്റി അംഗം,സി.പി.എം അമ്പലപ്പുഴ താലൂക്ക് കമ്മി​റ്റി അംഗം,മണ്ണഞ്ചേരി പഞ്ചായത്തംഗം, മാരാരിക്കുളം ഏരിയ കമ്മി​റ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മണ്ണഞ്ചേരി പട്ടികജാതി വികസന സഹകരണ സംഘം പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു.