ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519 -ാം നമ്പർ ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും ഇതരസമുദായ അംഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.ചേർത്തല യൂണിയൻ സെക്രട്ടറി വി. എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ വി.എ.സിദ്ധാർത്ഥൻ,ഗിരീഷ്‌കുമാർ,ശാഖ സെക്രട്ടറി പി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് എസ്.മോഹനൻ,എൻ.വി.രഘുവരൻ,കൺവീനർ അജിതകുമാരി,ബിന്ദു ഗോകുൽദാസ്,കനകം,വിജി എന്നിവർപങ്കെടുത്തു.