ആലപ്പുഴ: എസ്.എൻ. ഡി.പി യോഗം യൂണിയൻ കലവൂർ 329ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ആയിരം സൗജന്യ പലവ്യജ്ഞന കിറ്റുകൾ വിതരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ. രംഗരാജൻ അരുൺകുമാർ വടക്കേവെളിക്ക് നൽകി വിയരണോദ്ഘാടനം നിർവഹിച്ചു.
ശാഖ പ്രസിഡന്റ് ആർ.സനുരാജ് ,സെക്രട്ടറി ടി.സി.സുഭാഷ് ബാബു ,യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എസ്.ഡി.ഷൺമുഖൻ,ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സുനിൽ താമരശ്ശേരിയിൽ, വി.ശരത്, സി.പ്രസാദ് ,യു.എ.ഷൈജു, എസ്.സുരാജ് ,യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് അർജുൻ അശോക് ,ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ,ഗീത സാബു , ടി.കെ.ശശിധരൻ എന്നിവർ പങ്കെടുത്തു.