ആലപ്പുഴ:തോട്ടപ്പള്ളി സ്പിൽവേയുടെ വശങ്ങളിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ ജില്ലയിലെ കടലാക്രമണം തടയാനുള്ള പദ്ധതികൾക്കായി വിനിയോഗിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു,സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.അഞ്ചലോസ് ആവശ്യപ്പെട്ടു.
ജില്ലയുടെ തീരദേശത്ത് പൊതു മേഖലയിലോ ,സ്വകാര്യമേഖലയിലോ,സംയുക്ത സംരംഭമായിട്ടോ കരിമണൽ ഖനനം പാടില്ലെന്ന നിലപാട് തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എ.എസ്.കനാലും,തോട്ടപ്പള്ളി ലീഡിംഗ് ചാനലും ആഴം കൂട്ടാത്തതിനാൽ ആശങ്കയുണ്ട്.
കൊച്ചിയ്ക്കും കൊല്ലത്തിനുമിടയിലുള്ള പ്രധാന ഫിഷിംഗ് ഹാർബർ എന്ന നിലയിൽ തോട്ടപ്പള്ളിയെ സംരക്ഷിക്കണം.