ആലപ്പുഴ: കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനും സ്വാതന്ത്റസമര സേനാനിയും, മുനിസിപ്പൽ കൗൺസിലറും മികച്ച സഹകാരിയുമായിരുന്ന കെ.വർഗീസിന്റെ നിര്യാണം പാർട്ടിക്ക് കനത്ത നഷ്ടമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു.
കെ.വർഗീസിന്റെ വസതിയിലെത്തി അദ്ദേഹം അന്ത്യാേപചാരം അർപ്പിച്ചു. മോൻസ് ജോസഫ് എം.എൽ.എ.. ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം, തോമസ് എം.മാത്തുണ്ണി, എ.എൻ.പുരം ശിവകുമാർ, മുരളി പര്യാത്ത്, സിറിയക്ക് കാവിൽ, ജോസഫ്.കെ. നെല്ലുവേലി, എൻ.അജിത് രാജ്, സാബു തോട്ടുങ്കൽ, സണ്ണി കളത്തിൽ, ജോർജ് തത്തംപള്ളി, ജോയ് കൊച്ചുതറ, ബെന്നി വേലശ്ശേരി എന്നിവരും അനുസ്മരണയോഗത്തിൽ പങ്കെടുത്തു.