ഹരിപ്പാട് : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി ആരംഭിച്ച തരിശുഭൂമി കൃഷിയുടെ ഭാഗമായി കുമാരപുരം തെക്ക് മേഖലാ കമ്മറ്റി കരനെൽ കൃഷി ആരംഭിച്ചു. വിത്തിടീൽ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു, മേഖല സെക്രട്ടറി യു.ബിജു, ഗ്രാമ പഞ്ചായത്ത് അംഗം വിജിത ബിജു, ആർ.ബിജു, ആർ.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.