-nv

ഹരിപ്പാട്: ഹരിപ്പാട് ഗവ.യു.പി, സ്ക്കൂൾ വിദ്യാർത്ഥി അക്ഷയ് സുവിൻ തന്റെ കുടുക്കയിലുണ്ടായിരുന്ന 2009 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്സംഭാവന നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.സത്യപാലൻ തുക ഏറ്റുവാങ്ങി. കാർത്തികപ്പള്ളി ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.എൻ.എൻ.നമ്പി പങ്കെടുത്തു. കിടങ്ങൂർ ഗവ.എൻജിനിയറിംഗ് കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുവിൻ സുന്ദറിന്റെയും പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കന്റ്റി സ്ക്കൂൾ അധ്യാപിക ഹരിദ രശ്മിയുടെയും മകനാണ് ഹരിപ്പാട് ആതിര വീട്ടിൽ അക്ഷയ് സുവിൻ.