കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യുണിയന്റെയും പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടനാട് താലൂക്ക് ആഫീസ് പരിസരം അണുനശീകരിക്കുന്നതിന്റെ ഉദ്ഘാടനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ നിർവഹിച്ചു. കുട്ടനാട്ടിലെ പരീക്ഷാ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, തുടങ്ങിയസ്ഥലങ്ങളിലും അണു നശീകരണം നടത്തി. കൺവീനർ സന്തോഷ് ശാന്തി, പോഷക സംഘടനാ ഭാരവാഹികളായ പി.ആർ.രതീഷ്, സജിനി മോഹൻ, ഗോകുൽദാസ് ,ഷിനു മോൻ ടി.എസ്, ടി.ആർ.അനീഷ്, അനന്തു, പി.പ്രദീപ് കുമാർ ,എം.ഡി.നിഥിൻ ,ബീന സാബു എന്നിവർ പങ്കെടുത്തു. കെ.സജീവ് , ഡി.ദീപക് ലാൽ ,പി.ജി.സൂരജ്,ഡി. പ്രശാന്ത്, ദിമോൻ, എന്നിവർ നേതൃത്വം നൽകി.