അമ്പലപ്പുഴ : തോട്ടപ്പള്ളി തീരത്തെ കാറ്റാടി മരങ്ങൾ വെട്ടിനിരത്തിയത് കരിമണൽ ലോബിക്കു വേണ്ടിയാണെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ്‌ കെ. സോമൻ ആരോപിച്ചു. കോൺഗ്രസിന്റെ ഇപ്പോഴത്തെ സമരം തീരദേശവാസികളെ കബളിപ്പിക്കാനാണ്. പൊഴിയുടെ വീതികൂട്ടുന്നത് കാലാന്തരത്തിൽ കാർഷിക മേഖലക്ക് ദോഷകരമാകുമെന്ന് ആശങ്കയുണ്ട്. തോട്ടപ്പള്ളിയുടെ വികസനത്തിന് സമഗ്രമായ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും കെ. സോമൻ ആവശ്യപ്പെട്ടു. തോട്ടപ്പള്ളിയിലെ കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ടി. സജീവ്‌ലാൽ, എൽ. പി. ജയചന്ദ്രൻ, അഡ്വ. രഞ്ജീത്ശ്രീനിവാസ്, വി.ശ്രീജിത്ത്‌,കെ.അനിൽകുമാർ, വി.ബാബുരാജ്, എസ്. അരുൺ, എസ്. ആകാശ്, ആദർശ് മുരളി, രജിത് രമേശൻ, പി. യശോധരൻ, കെ. ശിവരാമൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.