അമ്പലപ്പുഴ : തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം ഹരിതതീരം പദ്ധതി പ്രകാരം നട്ടുവളർത്തിയ കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയതിൽ കോസ്റ്റൽ ഡെമോക്രാറ്റിക് പാർട്ടി ജനറൽ സെക്രട്ടറി കെ. രത്നാകരൻ പ്രതിഷേധിച്ചു. തോട്ടപ്പള്ളി മറ്റൊരു ആലപ്പാടാക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.