മാവേലിക്കര: കുളഞ്ഞിക്കാരാഴ്മ ചങ്ങാതിക്കൂട്ടം പുരുഷ സ്വയം സഹായ സംഘത്തിന്റെയും കുടുംബശ്രീയുടേയും സംയുക്താഭിമുഖ്യത്തിൽ
ചെങ്കിലാത്ത് ഗവ.എൽ.പി.എസ് പരിസരം ശുചീകരിച്ചു. ചങ്ങാതിക്കൂട്ടം രക്ഷാധികാരിയും മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ബി.കെ.പ്രസാദ് നേതൃത്വം നൽകി. ചങ്ങാതിക്കൂട്ടം പ്രസിഡന്റ് ബിജു.ആർ, സെക്രട്ടറി കെ.പ്രശാന്ത് കുമാർ, എ.ഡി.എസ് പ്രസിഡന്റ് ലളിത, സെക്രട്ടറി ശാന്ത, കെ.വി.മുരളീധരൻ നായർ, കെ.രാജൻ, ആർ.അശോക് കുമാർ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.