ചേർത്തല:ലോക്ക് ഡൗണിൽ മുഷിയുന്ന കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയുളള ആളുകൾക്ക് വീട്ടിൽ ഇരുന്ന് സമയം ചെലവഴിക്കാൻ കളിക്കോപ്പുകൾ നൽകി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്.ക്യാരംസ്,ചെസ് ബോർഡുകളും,ഷട്ടിൽ ഗെയിം ഉപകരണങ്ങൾ,വോളിബാൾ ഉൾപ്പെടെയുളള നിരവധി കളി ഉപകരണങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തത്. പഞ്ചായത്തിലെ യുവജന ക്ഷേമസമിതിയുടെ നിയന്ത്റണത്തിലുളള ക്ലബുകൾക്കാണ് ഉപകരണങ്ങൾ കൈമാറിയത്.ആലപ്പുഴ ജില്ലാറൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷനായി.രേഷ്മരംഗനാഥ്,രമാമദനൻ,സുധർമ്മസന്തോഷ്,ബിനിത മനോജ്,സനൽനാഥ്,സാനുസുധീന്ദ്രൻ, കെ.ജെ.സെബാസ്റ്റ്യൻ, രമേഷ്ബാബു,ശ്രീജ ഷിബു എന്നിവർ സംസാരിച്ചു. യൂത്ത് കോർഡിനേറ്റർ വി.ശ്രീകാന്ത് സ്വാഗതവും സെക്രട്ടറി പി.സി സേവ്യർ നന്ദിയും പറഞ്ഞു.