മാവേലിക്കര: ആരോഗ്യ വകുപ്പ് ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മാവേലിക്കര മേഖലയുടെ ആഭിമുഖ്യത്തിൽ കണ്ണുതുറപ്പിക്കൽ സമരം സംഘടിപ്പിച്ചു. മാവേലിക്കര ജില്ലാ ആശുപത്രി, ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് പി.എം.സുനിൽ ഉദ്ഘാടനം ചെയ്തു. ബി.വിജയകുമാർ, ഇ.ഷാജി, ആർ.രാജേഷ് കുറുപ്പ്, പി.ആർ.വിമൽകുമാർ, ജോൺ പൗലോസ്, എം.കെ.സബിത, നിസ.ആർ എന്നിവർ സംസാരിച്ചു.