കുട്ടനാട് : കൊവിഡ് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്‌മെന്റിൻെറ നേതൃത്വത്തിൽ യൂണിയൻ പരിധിയിലുളള ക്ഷേത്രങ്ങളും പരിസരവും ശുചീകരിക്കുന്നതിന് തുടക്കമായി . ആനപ്രമ്പാൽ 24ാം നമ്പർ ശാഖാ യോഗത്തിൽ നടന്ന യൂണിയൻ ജോയിന്റ് കൺവീനർ എ.ജി സുഭാഷ് ഉദ്ഘാടനം ചെയ്തു . യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ വിനോച്ചൻ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ പീയൂഷ് പ്രസന്നൻ, സനീഷ്, ശൃാം ശാന്തി, വികാസ്, മഹേഷ്, ശരത്ത്, സജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ശാഖ സെക്രട്ടറി കെ.ജി ശശി, മാനേജിംഗ് കമ്മിറ്റി അംഗം എം.കെ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.