മാവേലിക്കര: പിണറായി സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ മാവേലിക്കര ബ്ലോക്ക്തല ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ നിവ്വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, അജിത്ത് കണ്ടിയൂർ, രമേശ് ഉപ്പാൻസ് എന്നിവർ സംസാരിച്ചു.