അമ്പലപ്പുഴ : തോട്ടപ്പള്ളി പൊഴിമുഖത്തിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കുന്നതിന്റെ മറവിൽ തീരദേശത്തെ കരിമണൽ കൊള്ളയടിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സി.എൻ. ജിനു പറഞ്ഞു. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാതെയും സ്പിൽവേ ഷട്ടറുകൾക്ക് സമീപം അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ മണ്ണ് നീക്കം ചെയ്യാതെയും പൊഴിമുഖത്തിന്റെ മാത്രം ആഴംവർദ്ധിപ്പിക്കുന്ന സർക്കാർ നീക്കം ദുരുദ്ദേശ്യത്തോടെള്ളതാ

ണെന്നും ജിനു പറഞ്ഞു.