മാവേലിക്കര : ലോക്ക് ഡൗണിനെത്തുടർന്ന് രണ്ടു മാസത്തോളം അടച്ചിട്ടിരുന്ന സി.ബി.എസ്.ഇ സ്‌കൂളുകൾ രക്ഷിതാക്കളിൽ നിന്നും ഈ കാലയളവിലെ ഫീസ് ഈടാക്കുന്നത് ഒഴിവാക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രക്ഷിതാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം വെട്ടിച്ചുരുക്കപ്പെടുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ കുട്ടികളുടെ ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും.