a

മാവേലിക്കര: സൈക്കിൾ വാങ്ങാനായി കുടുക്കയിൽ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സായന്തും അതിജീവനത്തിലെ കണ്ണിയായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്ന വാർത്തകൾ അറിഞ്ഞതാണ് അഞ്ചുവയസുകാരനായ മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് സൗമ്യ ഭവനത്തിൽ സായന്തിന് പ്രചോദനമായത്. അച്ഛൻ ശിവരാജനും അമ്മ രേഷ്മയും വാർത്തകളിലെ സംഭാവന വിവരങ്ങൾ സായന്തിനോടു പറയാറുണ്ടായിരുന്നു. അങ്ങനെയാണ് കുടുക്കയിലെ സമ്പാദ്യം നൽകാൻ സായന്ത് തയ്യാറായത്.

ആർ.രാജേഷ് എം.എൽ.എയ്ക്ക് കുടുക്ക കൈമാറി. ചടങ്ങിൽ അഡ്വ.പി.വി.സന്തോഷ്‌കുമാർ, ഡി.തുളസിദാസ്, ടി.ബാലകൃഷ്ണൻ, കുസുമകുമാരി, പ്രവീൺ ഹരികുമാർ, എസ്.രതീഷ് എന്നിവർ പങ്കെടുത്തു.