മാവേലിക്കര- എസ്.എസ്.എൽ.സി, പ്ലസ് ടൂ പൊതുപരീക്ഷകൾക്ക് മുന്നോടിയാടി മാവേലിക്കര ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹാൻഡ് ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു. ഇതിന്റെ പ്രവർത്തനോദ്ഘാടനം ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അജിത്ത് ജി, പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി, ഹെഡ്മാസ്റ്റർ ജെയിംസ് പോൾ, മദർ പി.റ്റി.എ പ്രസിഡന്റ് വിജയ രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.