അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്ത് കാറ്റാടി മരങ്ങൾ വെട്ടിമാറ്റി കരിമണൽ ഖനനത്തിന് അനുവാദം നൽകിയ സംസ്ഥാന സർക്കാർ നിലപാട് അംഗീകരിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു പറഞ്ഞു.ജനകീയ സമരസമിതിയുടെ നേതൃത്ത്വത്തിൽ നടന്ന തീരദേശ ഹർത്താലിന് അഭിവാദ്യം അർപ്പിച്ചു അമ്പലപ്പുഴ ടൗൺ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കാഴം വ്യാസാ ജംഗ്ഷനിൽ നിന്നും ഫിഷറീസ് ഓഫിസിനു സമീപം വരെ നടന്ന പ്രകടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ മണ്ഡലം പ്രസിഡന്റ് വി ദിൽജിത്ത് അധ്യക്ഷത വഹിച്ചു.