മാന്നാർ: വൈദ്യുതി ചാർജും ബസ് യാത്രാനിരക്കും വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്കെതിരെ മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അധ്യക്ഷനായി. ഷാജി കോവുമ്പുറത്ത്, തോമസ് ചാക്കോ, അഡ്വ.കെ.വേണുഗോപാൽ, പി.ബി.സലാം, മാന്നാർ മന്മഥൻ, ടി.എസ്.ഷെഫീഖ്, ടി.കെ.ഷാജഹാൻ, സുജിത് ശ്രീരംഗം, അനിൽ മാന്തറ, പ്രദീപ് ശാന്തിഭവനം, അൻസിൽ അസീസ്, അശോകൻ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.