ആലപ്പുഴ : ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതാനെത്തുന്ന ആലപ്പുഴ നഗരത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി 7000 മാസ്‌ക്കുകൾ എസ്.എഫ്.ഐ ആലപ്പുഴ ഏരിയ കമ്മിറ്റി തയ്യാറാക്കി നൽകി. മാസ്‌ക്ക് വിതരണത്തിന്റെ ഏരിയതല ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ബി.അശോകൻ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ജയശ്രീയ്ക്ക് കൈമാറി നിർവഹിച്ചു. ഏരിയ സെക്രട്ടറി കെ.കമൽ അദ്ധ്യക്ഷനായി.