മാവേലിക്കര: തെക്കേക്കര പള്ളിയാവട്ടം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുജാ രാജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. എം.കെ.സുധീർ, ബിജു വർഗ്ഗീസ്, ഡി.അനിൽകുമാർ, ഗോപാലൻ മൂലയിൽ, കുഞ്ഞുകുട്ടി, സുജിത്ത് ഓമനക്കുട്ടൻ, സുകുമാരൻ, വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.