അമ്പലപ്പുഴ: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന തീരദേശ ഹർത്താലിനോടനുബന്ധിച്ച് തോട്ടപ്പള്ളിയിൽ ധർണ നടത്തിയ റഹ്മത്ത് ഹാമീദ്, കെ.പ്രദീപ്, എ.ആർ.കണ്ണൻ, എ.കെ.ബേബി തുടങ്ങിയവരുൾപ്പെടെ 17 പ്രവർത്തകരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.