photo

ചേർത്തല:വാരണം സർവീസ് സഹകരണ ബാങ്കിൽ കുടുംബശ്രീ യൂണ​റ്റുകൾക്കുള്ള സഹായ ഹസ്തം വായ്പ പദ്ധതിയുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു.ബാങ്ക് പ്രസിസന്റ് അഡ്വ.പി.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീകൾക്കുള്ള മാസ്‌ക് സാനിടൈസർ വിതരണോദ്ഘാടനം തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.സുരേഷ്,എൻ.വി.ഷാജി, സുധർമ്മ സന്തോഷ്, സുനിമോൾ,കെ.ആർ.യമുന എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ആശാവർക്കർമാരെ കുട നൽകി എം.പി ആദരിച്ചു.
എം.പി ആയതിനു ശേഷം ബാങ്കിന്റെ ആദ്യ പരിപാടിയിൽ പങ്കെടുത്ത ആരീഫിനെയും,തണ്ണീർമുക്കം പഞ്ചായത്തിനെ വികസന പാതയിലേക്ക് നയിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസിനെയും ബാങ്ക് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു.