ആലപ്പുഴ:ഇന്ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.
മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കുക , മാസ്‌ക് വീട്ടിൽ എത്തിക്കുക , പരീക്ഷക്കായി സ്‌കൂളിലെത്തുന്ന എല്ലാ കുട്ടികളേയും തെർമൽ സ്‌കാനിംഗിനു വിധേയമാക്കുക തുടങ്ങിയ ഒട്ടനവധി ജോലികൾ പ്രധാനാധ്യാപകന്റെ ചുമതലയായി മാത്രം എടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണം .
ലോക് ഡൗൺ മൂലം മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയ അദ്ധ്യാപകർ സ്വകാര്യ വാഹനങ്ങളിൽ പരീക്ഷാ ഡ്യൂട്ടിക്ക് എത്തുമ്പോൾ താമസത്തിനായി ഹോസ്റ്റലുകളും ലോഡ്ജുകളും ഇല്ലാത്ത സാഹചര്യമുണ്ടെന്നും ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.