ആലപ്പുഴ: പൊതുജനങ്ങൾക്ക് ഹാൻഡ്‌സാനിട്ടൈസർ ലഭ്യമാക്കുന്നതിന് കെ.എസ്.ഡി.പിയുടെ ഗേറ്റിൽ പ്രവർത്തിച്ചു വന്ന റീട്ടെയിൽ ഔട്ട്ലെറ്റ് താൽക്കാലികമായി നിറുത്തലാക്കിയതായി ചെയർമാൻ സി.ബി.ചന്ദ്രബാബു അറിയിച്ചു. ചില വ്യക്തികൾ ഈ സൗകര്യം ദുരുപയോഗിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. മൊത്ത വിതരണ കൗണ്ടർ പതിവ് പോലെ പ്രവർത്തിക്കും.മൊത്തത്തിൽ വാങ്ങുന്നവർക്ക് വിലയിൽ കുറവ് വരുത്താനും തീരുമാനിച്ചു
ഹാൻഡ്‌ സാനിട്ടൈസർ 500മില്ലി നികുതിയടക്കം 173 രൂപ, 250മില്ലി- 90രൂപ,200എം.എൽ -70 രൂപ,100എം.എൽ- 35 രൂപ
ത്രീലയർ മാസ്‌ക് 50എണ്ണം' 450 രൂപ,സർജിക്കൽ ഗ്ലൗസ് ഒരു സെറ്റ്' 18 രൂപ പ്രകാരം ലഭിക്കും.