പൂച്ചാക്കൽ: എൽ.ഡി.എഫ് സർക്കാരിന്റേത് ജനദ്രോഹ ഭരണമെന്നാരോപിച്ച് കോൺഗ്രസ് പാണാവള്ളിയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന സമരം സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. അശോകൻ, മുകുന്ദൻ, പത്മനാഭൻ, സീമ തുടങ്ങിയവർ നേതൃത്വം നൽകി.