ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിൽപ്പെട്ട 306 നമ്പർ ഇടക്കുന്നം ശാഖായോഗം വക ഗുരുക്ഷേത്രത്തിന്റെ ചില്ലുതകർത്ത സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന് യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മറ്റി ആവശ്യപ്പെട്ടു. ഇടക്കുന്നം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുവാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളാണ് ഇതിന് പിന്നിലെന്ന് യോഗം ആരോപിച്ചു. ചെയർമാൻ വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി.സത്യപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് , ചന്ദ്രബോസ്, അഭിലാഷ് എന്നിവർ പങ്കെടുത്തു.