മാവേലിക്കര: കുവൈറ്റിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്സ്‌ മരണമടഞ്ഞു. മാവേലിക്കര പുതുക്കളത്ത്‌ ജൈസൺ വില്ലയിൽ പരേതനായ പി.ടി.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (59) ആണ് മരിച്ചത്‌. അൽഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സായിരുന്ന ഇവർ കൊവിഡ് ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കളായ സാറ ടെൺസൺ, തോമസ്‌ ജേക്കബ്‌ എന്നിവർ കുവൈത്തിലാണ്. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.