മാവേലിക്കര: വഴിപാടി മാലിത്താഴിക്കടവിൽ വീടിന് സമീപം വെട്ടിവികൃതമാക്കിയ നിലയിൽ നായയുടെ മൃതദേഹം കണ്ടതിൽ ദുരൂഹത. അമ്മീജാൻ മഹൽ തങ്കപ്പ റാവുത്തറുടെ വീടിന് സമീപം ഞായറാഴ്ചയാണ് നായയുടെ മൃതദേഹം കണ്ടത്. മാവേലിക്കര പൊലീസ് നടപടി തുടങ്ങി. നിരവധി പരിസ്ഥിതി വിഷയങ്ങളിൽ പരാതി നൽകിയ വ്യക്തിയാണ് തങ്കപ്പ റാവുത്തർ.