ആലപ്പുഴ:നഗരസഭ പരിധിയിൽ കളക്ടറേ​റ്റിന് പടിഞ്ഞാറ് വശവും സമീപ പ്രദേശങ്ങളായ സിവിൽ സ്​റ്റേഷൻ, സ്​റ്റേഡിയം, പാലസ് വാർഡ്, എം.ഒ വാർഡ് എന്നിവിടങ്ങളിൽ റംസാൻ ദിനത്തിൽ കുടിവെള്ള വിതരണത്തിൽ തടസം നേരിട്ടത് സംബന്ധിച്ച് മന്ത്റി ജി. സുധാകരൻ ജലവിഭവ വകുപ്പ് മന്ത്റി കെ. കൃഷ്ണൻകുട്ടിക്ക് കത്തയച്ചു. ജില്ലയിൽ ജല അതോറി​റ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ തിരുവനന്തപുരത്ത് നിന്നും സാങ്കേതിക വിദഗ്ദരെയെത്തിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്റി കത്തിൽ ആവശ്യപ്പെട്ടു.