കായംകുളം : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീരിക്കാട് തെക്ക് ജിഷ്ണുഭവനത്തിൽ ജയൻ (45) ആണ് മരിച്ചത്. മരക്കാലേത്ത് ജംക്ഷന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിലാണ് ജയന് തലക്ക് ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: ശ്യാമള. മക്കൾ: ജിഷ്ണു, ജിനു.