മാരാരിക്കുളം: കാട്ടൂരിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.
മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈ സ്ഥലങ്ങൾ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ അകലെയാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പെട്ടെന്ന് പൊലീസിന് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്.വ്യാപാരികൾക്ക് പൊലീസിന്റെ സംരക്ഷണം ഉടൻ ലഭ്യമാക്കാൻ ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് സമിതി ഏരിയ പ്രസിഡന്റ് വി. വേണു,സെക്രട്ടറി സി.എ.ബാബു എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.