ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ ഇംഗ്ലീഷ്,മലയാളം,മാത്തമാറ്റിക്സ്,സുവോളജി,കൊമേഴ്സ്,കെമിസ്ട്രി,ഫിസിക്സ്,ഹിന്ദി,ഫിസിക്കൽ എഡ്യുക്കേഷൻ,സൈക്കോളജി എന്നി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.എറണാകുളം കോളേജിയേറ്റ് എഡ്യുക്കേഷൻ ഡി.ഡി.ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായവർ ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അടങ്ങിയ അപേക്ഷ 15 ദിവസത്തിനകം പ്രിൻസിപ്പൽ,സെന്റ് മൈക്കിൾസ് കോളേജ്,മായിത്തറ പി.ഒ.,ചേർത്തല എന്ന വിലാസത്തിൽ തപാൽ മാർഗമോ michaelscherthala@gmail.com എന്ന ഇ മെയിലിലേയ്ക്കോ അയക്കണം.ഫോൺ:0478 2810381.