ചേർത്തല:മായിത്തറയിൽ ഇൻസുലേറ്റഡ് വാനുകൾ കൂട്ടിയിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.ദേശീയ പാതയിൽ മായിത്തറ മാർക്കറ്റിന് തെക്ക് ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം.പുന്നപ്രയിൽ നിന്ന് മീൻ കയറ്റി എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.മീൻ കയറ്റി വന്ന ഇൻസുലേറ്റഡ് വാൻ മറിഞ്ഞു.ഇടിയുടെ ആഘാതത്തിൽ ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാൻ നിയന്ത്രണം തെറ്റി അതേ ദിശയിലേയ്ക്ക് പോകുകയായിരുന്ന കാറിലും ഇടിച്ചു.എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലെ ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. അഗ്നിശമന സേനയെത്തിയാണ് വാഹനം റോഡിൽ നിന്ന് നീക്കിയത്.മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.പരിക്കേറ്റ രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.