ആലപ്പുഴ: കടൽഭിത്തി കെട്ടി തീരം സംരക്ഷിക്കുക,കരിമണൽ ഖനന നീക്കം ഉപേക്ഷിക്കുക, വലിയഴീക്കലിലെ ഐ.ആർ.ഇ പ്ലാന്റ്, നിർമ്മാണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സൗത്ത്-നോർത്ത് മണ്ഡലം കമ്മിറ്റി കളുടെ ആഭിമുഖ്യത്തിൽ പെരുമ്പള്ളിയിൽ നിന്നും വലിയഴീക്കലേക്ക് മാർച്ച് നടത്തി.സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ,പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത,ഡി.സി.സി അംഗം ബിജു ജയദേവ്,മെമ്പർ നിധീഷ്‌സുരേന്ദ്രൻ,തങ്കമോൻ, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചുശശിധരൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
സമാപനയോഗം ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ. വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് സുധിലാൽതൃക്കുന്നപ്പുഴ,ഐ.എൻ.ടി.യു.സി തൃക്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് പി.സുമേഷ്, കെ.രാജീവൻ, ആർ.സതീശൻ, നന്ദകുമാർ, അജി തുടങ്ങിയവർ സംസാരിച്ചു. പെരുമ്പള്ളിയിൽ മാർച്ചിന്റെ ഉദ്ഘാടനം ഡി.സി.സി അംഗം ബിജുജയദേവ് നിർവഹിച്ചു.