ഹരിപ്പാട്: കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കുളുകളിലും മാസ്കുകൾ വിതരണം ചെയ്തു. ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഡി.സി.സി അംഗം രഞ്ജിത്ത് ചിങ്ങോലി, ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്നേഹ ആർ.വി, ഹരിപ്പാട് ഗവ.റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ എന്നിവർ മാസ്കുകൾ കൈമാറി.