ഹരിപ്പാട്: പിണറായി സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായി ആചരിച്ച് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മറ്റി എ.കെ.ജി വാർഡ് 126 വെട്ടത്ത്കടവിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ഡി.സി.സി അംഗം കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആർ. സതീശൻ, പഞ്ചായത്ത് മെമ്പർ സുനു ഉദയലാൽ, വാർഡ് പ്രസിഡന്റ് കെ.ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് സുമ എന്നിവർ നേതൃത്വം നൽകി.