ഹരിപ്പാട്: ശ്രീനാരായണ ധർമ്മ സേവാ സംഘം മുൻ പ്രസിഡന്റും സിൽവർ ജൂബിലി ആഘോഷകമ്മിറ്റി ചെയർമാനുമായിരുന്ന കരുവാറ്റ തൈപ്പറമ്പിൽ സി.സുരേന്ദ്രന്റെ നിര്യാണത്തിൽ ശ്രീനാരായണ ധർമ്മ സേവാ സംഘം ഭരണസമിതി അനുശോചിച്ചു. സംഘം പ്രസിഡൻറ് ദിനുവാലുപറമ്പിൽ അധ്യക്ഷനായി. സെക്രട്ടറി ബി.കുഞ്ഞുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു, വൈസ് പ്രസിഡൻറ് റ്റി. മോഹൻകുമാർ, ജോയിന്റ് സെക്രട്ടറി എ. സുനിൽകുമാർ, ട്രഷറർ കെ.ആർ രാജൻ, ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു. മുരളീധരൻ, ബി.അശോകൻ, വിനോദ് ബാബു, ഗോകുൽ.ജി.ദാസ്, ഷാജി തനതകണ്ടം, ദേവദത്തൻ, ലേഖ മനോജ്​, പ്രസന്ന ദേവരാജൻ, അംബിക രവീന്ദ്രൻ എന്നിവർ സംസാരിച്ചു.