ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു. സാനിട്ടൈസർ, തുണി മാസ്ക്, ആയുർവേദ പ്രതിരോധ ഗുളിക തുടങ്ങിയവ അടങ്ങിയ കിറ്റാണ് നൽകിയത്. വിതരണോദ്‌ഘാടനം ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധ രാമചന്ദ്രൻ നിർവഹിച്ചു. ഡോ.എസ് പ്രസന്നൻ, എം.മുരുകൻ പാളയത്തിൽ, പി.സുരേഷ് റാവു, അജിത് പാറൂർ, ഷിബു രാജ്, ഹരീഷ് അനിൽ പ്രസാദ് എന്നിവർ നേതൃത്വം നൽകി