ആലപ്പുഴ: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി നവദമ്പതികൾ . എരമല്ലൂർ ചാലുങ്കൽ വീട്ടിൽ എബിൻ ആന്റണി- ക്രിസ്ലിൻ ദമ്പതികളാണ് വിവാഹ ദിവസം തന്നെ ഈ തുക എ.എം. ആരിഫ് എം.പിക്ക് കൈമാറിയത്. മേയ് 25നായിരുന്നു ഇവരുടെ വിവാഹം.
തുറവൂർ സ്വദേശി ഏഴത്തിപ്പറമ്പിൽ കെ.വി. കൃഷ്ണകുമാർ നൽകിയ അദ്ധ്യാപക പെൻഷനായ 25,000 രൂപയും എം.പി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.