ചേർത്തല:കാൽനൂറ്റാണ്ടിലധികം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡ് ജ്യോതിസ് ഭവനിൽ പി.കെ.സുരേന്ദ്രൻ (85) നിര്യാതനായി.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തേയ്ക്ക് കടന്നുവന്ന് കോൺഗ്രസ് ചേർത്തല ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.ഇതിന് ശേഷമാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തനത്തിലേക്ക് കടന്നത്.ചേർത്തല യൂണിയൻ കൗൺസിലർ,വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചതിന് ശേഷം 1963 മുതൽ 90വരെ യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു. മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്ന ഇദ്ദേഹം പി.കെ.എസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്.ശിവഗിരി ആക്ഷൻ കൗൺസിൽ ഭാരവാഹി,താലൂക്ക് ലോറി ട്രാൻപോർട്ട് അസോസിയേഷൻ രക്ഷാധികാരി എന്നി നിലകളിൽ പ്രവർത്തിച്ചു.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗമായിരുന്നു.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ:വിജയലക്ഷ്മി (ബേബി സിസ്റ്റർ,റിട്ട.നഴ്സ്,എസ്.എൻ.എം.എം.ഹോസ്പിറ്റൽ,ചേർത്തല) .മക്കൾ:അഡ്വ.പി.എസ്.ജ്യോതിസ് (തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),ജഗദീഷ്(ജിജി),ജയൻ(സജി). മരുമക്കൾ:ജ്യോതിസ് ബെൻ (ജില്ലാ ജഡ്ജ്,ലേബർ കോർട്ട്,കണ്ണൂർ),രശ്മി,വിജി (നഴ്സ്). എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരേതന്റെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.